അരുതാത്ത ഒരു അനുരാഗം (Aruthatha Oru Anuragam)

നിളയും ആകാശും സെക്കൻഡ് കസിൻസാണ്; അതായത് ആകാശിന്റെ അമ്മയുടെ ഫസ്റ്റ് കസിന്റെ മകളാണ് നിള. അവർ സമപ്രായക്കാരെന്നു മാത്രമല്ല അമ്മ-വഴിക്കായാലും അച്ഛൻ-വഴിക്കായാലും രണ്ടു പേരുടെയും കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടികളുമായിരുന്നു.

അവരുടെ കസിൻസ് മിക്കവരും കൗമാരത്തിലെത്തിയിരിക്കുന്ന കാലത്താണ് നിളയുടെയും ആകാശിന്റെയും ജനനം. അതുകൊണ്ടാവാം കുട്ടിക്കാലം മുതൽക്കേ അവർ രണ്ടാളും നല്ല കൂട്ടായിരുന്നു.

ആകാശിന്റെ അമ്മയുടെ കുടുംബത്തിൽ സ്വത്ത് ഭാഗം വെച്ചപ്പോൾ തറവാട് കിട്ടിയത് നിളയുടെ അച്ഛനാണ്. അവിടെയാണ് നിളയുടെ കുടുംബം.

ഏതാണ്ട് ഒരു കിലോമീറ്റർ അകലെയാണ് ആകാശിന്റെ വീട്. സ്കൂൾ അവധിക്കാലം വന്നാൽ പിന്നെ രണ്ടാൾക്കും അമ്മായി/അമ്മാവൻ വീടെന്നത് സ്വന്തം വീടു പോലെയാണ്.