അമ്മായിയുടെ വീട്ടില്‍!! ഭാഗം -2 (Ammayiyude Veettil!! Bhagam-2)

‘ ങാ…. ഒള്ള സൗകര്യത്തിനൊക്കെ കഴിഞ്ഞു കൂട്…. ങാ…ചൂടത്ത് യാത്ര കഴിഞ്ഞതല്ലേ…..വേണേ തോട്ടില് പോയി കുളിച്ചോ…. തോട്ടുവക്കത്തേ കിണറ്റിലേ ഇപ്പം വെള്ളമുള്ളൂ…. വേനലല്ലേ… തോട്ടില് ഇപ്പം വേണേ ഒന്നു മുങ്ങാം…കൊറേ കഴിഞ്ഞാ.. അതും ഒണങ്ങും….’ രാമേട്ടന് പുറത്തേക്കിറങ്ങി.

ഞാന് ഇടതുവശത്തേ ചായ്പ്പിലേയ്ക്കുകേറി ബാഗ് ഒരു മൂലയില് വെച്ചു. ചെറിയ ഒരു ചായ്പ്പ്. പുറം തിണ്ണയില് നിന്നും ആയിരുന്നു അതിന്റെ വാതില്. ഒന്നു രണ്ടു ചാക്കുകെട്ടുകള് അവിടെ ഇരുന്നത് ഒരരുകിലേക്ക്ഞാന് ഒതുക്കി വെച്ചു. അപ്പോഴേക്കും ഒരു ചൂലുമായി അഭി വന്നു. എന്നേക്കണ്ട്ഒന്നു ശങ്കിച്ചു നിന്നു, എന്റെ മുഖത്തേക്ക്വള് നോക്കിയില്ല. ഞാന് മെല്ലെ ഒരരികിലേയ്ക്കുമാറിനിന്നു. അവള് എന്നേ നോക്കാതെ തന്നേ ചുവരിലും ചുറ്റിലും ഉള്ള മാറാല തട്ടിക്കളയാന് തുടങ്ങി.

‘ ആ ചൂലിങ്ങു തന്നേക്ക്…. ഞാന് തന്നേ ചെയ്തോളാം…..’ ഞാന് പറഞ്ഞു. ഒന്നു ചിന്തിച്ചിട്ട് അവള് ചൂല് അവിടെ ചാരിവെച്ചു. പിന്നെ പുറത്തേയ്ക്കുപോകുകയും ചെയ്തു. ഞാന് സമയം കളയാതെ പൊടിയൊക്കെ തൂത്തു വാരിക്കളഞ്ഞു. ഒരു ചെറിയ കട്ടില് ഉണ്ടായിരുന്നതിന്റെ പ്ലാസ്റ്റിക്കു കെട്ടിയത് പലയിടത്തും പൊട്ടിപ്പോയിരുന്നു. ഉപയോഗിക്കാതെ കിടന്ന മുറിയായിരുന്നു അത് എന്നെനിയ്ക്കുമനസ്സിലായി. ബാഗു തുറന്ന് തോര്ത്തെടുത്തു. തോട്ടിലേക്കുള്ള വഴി എനിക്കറിയാമായിരുന്നു. തോട്ടിലേയ്ക്കുനടക്കുന്ന വഴി ഞാന് ആലോചിച്ചു.

എന്റെയൊരു ഗതികേട്. അല്ലെങ്കില് വല്ലവരേയും ആശ്രയിയ്ക്കേണ്ടി വരുമായിരുന്നോ. വിധി അപകടത്തിന്റെ രൂപത്തില് എന്റെ അഛനേ തട്ടിയെടുത്തില്ലായിരുന്നെങ്കില്, എന്റെ അമ്മക്ക്ആസ്മായും വലിവും വന്നില്ലായിരുന്നെങ്കില്. കൃഷ്ണന്കുട്ടി എന്ന പോലീസുകാരന്റെ ഈ മകന്, കേശവനെന്ന മീന്തരകന്റെ കൊച്ചുമോന്, അവന്റെ അഛന്റെ ആശയായിരുന്ന ഇന്സ്പെക്ടര് എന്ന പദവി ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കാമായിരുന്നു. കടപ്പുറത്തേ പണക്കാരനായ മീന്തരകന്റെ മോളായ ഗൗതമിക്ക്സ്നേഹിച്ച പുരുഷന്റെ കൂടെ ജീവിക്കാന് ഇറങ്ങിത്തിരിച്ചു എന്ന കുറ്റത്തിന് നാടു വിടേണ്ടി വരുമായിരുന്നോ.