പെണ്‍പടയും ഞാനും!! ഭാഗം-11 (Pen Padayum Njanum! Bhagam-11)

ഞാന്‍ പുറകേ അകത്തേയ്ക്കു കയറി. കപ്പയും മുളകുചമ്മന്തിയും കഴിച്ചു തണുത്ത കാപ്പിയും കുടിച്ചു പെട്ടെന്നിറങ്ങി പോന്നു. ഇടയ്ക്കവള്‍ അടുക്കളയില്‍ നിന്നും എത്തിനോക്കുന്നതു കണ്ടു.

ഞാന്‍ തിരികെ എന്റെ മുറിയിലെത്തി. ടേപ്പു റീവൈന്‍ഡു ചെയ്തു.

കതകടച്ചു കുറ്റിയിട്ടു. ടേപ്പു കാണാന്‍ തുടങ്ങി. നാമജപമൊക്കെ സ്പീഡില്‍ മുന്നോട്ടു വിട്ടിട്ട് കടവു മുതല്‍ കാണാന്‍ തുടങ്ങി. കുഴപ്പമില്ല എന്റെ ഫോക്കസിങ്ങ്, പഠിച്ചുപോയി.

കാറ്റുകൊണ്ടാണോ എന്തോ ദൃശ്യം പതുക്കെ അനങ്ങുന്നുണ്ട്ശാന്തമായൊഴുകുന്ന ജലം. തിട്ടയില്‍ നില്‍ക്കുന്ന കുറ്റിപ്പുല്ലുകള്‍ വരെ ആ ചെറിയ സ്‌ക്രീനില്‍ വ്യക്തമായി കാണാം.