നാടകനടി! ഭാഗം-2 (Nadaka Nadi ! Bhagam-2)

നാടകനടി!

അടുത്ത ഒരു ബെല്ലോടുകൂടി..പ്രിയമുള്ളവരേ..ഈ നാടകം ഇന്നീ വേദിയില്പൂര്‍ത്തിയാകുന്നു…..ഉല്‍സവപ്പറമ്പുകളിലൂടെ ഒരു പ്രയാണം..കൂട്ടരേ..ഇതാ നിങ്ങള്‍ക്കായി ഒരു നാടക നടി!!  തുടരുന്നു…
പിന്നെ കുഞ്ഞമ്മ പറഞ്ഞു:
”സിനിമക്കാരുടെ കൂട ഗ്രൂപ് ഡാന്സിനാ എടുക്കുന്നെ. നല്ല പൈസ കിട്ടും’. പിന്നെ നിന്നെ സാറിനു ഇഷ്ട്ടപെട്ടാല് നമ്മളു രക്ഷപ്പെട്ടു. അല്ലെങ്കില് തന്നെ അങ്ങോരു നമുക്കെല്ലാം ഒരു സഹായമാ” അങ്ങനെ ഞാന് പിറ്റേന്നു തന്നെ സരോജാക്കന്റെ അടുത്തു ഡാന്സിനു ചേര്ന്നു. അവര് ഏതാണ്ടു നാല്പ്പതു വയസ്സായ ഒരു സ്രത്രീ ആയിരുന്നു.
നന്നേ വെളുത്ത ശരീരം. വട്ടമുഖം. എന്നെ അടിമുടിയൊനു നോക്കിയിട്ടു അവര് കുഞ്ഞമ്മ്യയോടു പറഞ്ഞു:
”എന്റെ രാധാമണീ, (കുഞ്ഞമ്മയുടെ പേരു അതാണു) ഇത്രേം മൊഖപ്രസാദമൊള്ള ഈ പെണ്ണിനെ നീ ഇതുവരെ എന്താ കൊണ്ടുവരാത്തേ?”
കുഞ്ഞമ്മ പറഞ്ഞു:
”അവളു കൊച്ചല്ലാരുന്നോ അക്കാ?”

”കൊച്ചുപിള്ളേര്ക്കല്ലേടീ ഡിമാന്ഡ്? ഇവളെ കണ്ടാല്‍ സാറിനു ഇഷ്ടപ്പെടും… രണ്ടുതരം.”
”എന്നാല് ഞങ്ങള് രക്ഷപ്പെട്ടു”
”നീ വെഷമിക്കാതെ, ഇവളെ ശെരിയാക്കിയെടുക്കുന്ന കാര്യം ’ ഞാനേറ്റു. ബോംബേലും വിടീക്കാം”.

കുഞ്ഞമ്മ ഒന്നു നിശ്വസിച്ചു: