‘ അഭീ… ഞങ്ങളു പോകുവാ…. ‘ ഞാന് വിളിച്ചു പറഞ്ഞു.
പെട്ടെന്നവള് ഓടി എന്റെ അടുത്തു വന്നു. പിന്നെ ഇടനാഴിയില് നിന്നും തലപുറത്തേക്കിട്ട് ചുറ്റും നോക്കി. എന്നിട്ടു ഗദ്ഗദത്തോടെ പറഞ്ഞു.
‘ രാജു…. ആരോടും പറയല്ലേ…. ഒന്നും കെന്നാരോടും പറയല്ലേ….’ അവള് വിതുമ്പാന്
തുടങ്ങി.
‘ ഇല്ലഭീ…ഞാന് പറയത്തില്ല….’
‘ സത്യായിട്ടും പറയല്ലേ…. എന്റെ പൊന്നു രാജുവല്ലേ…’ അപ്പോഴേക്കും അവള് കരഞ്ഞു പോയി.
‘ ഇല്ലെന്നേ… കരയാതെ… എളേമ്മേം ഒക്കെ കാണും…’
‘ ങൂം…’ അവള് കണ്ണു തുടച്ചു.
‘ മതിയെടാ… യാത്ര പറഞ്ഞത്…. അവക്കവനേ വെല്യ കാര്യാ…’ അഛന് പറഞ്ഞുകൊണ്ട രാമേട്ടന്റെ തോളത്തു തട്ടി. എളേമ്മയും അന്നു ചിരിച്ചു.
മുറ്റത്തിന്റെ പടിയിറങ്ങുമ്പോള് അന്ന് വാതില്പടി ചാരി നോക്കി നില്ക്കുന്ന ആ വിഷാദരൂപം കണ്ടുപോയതില് പിന്നെ ഇന്നാണു ഞാന് അഭിരാമിയേ കാണുന്നത്. അവള്ക്കിപ്പോള് അതു വല്ലതും ഓര്മ്മയുണ്ടാകുമോ. അതോ എന്നോടു ദേഷ്യമായിരിക്കുമോ. നനഞ്ഞ തോര്ത്തുകൊണ്ട്തല ഒന്നു കൂടി തുവര്ത്തി മുറ്റത്തേയ്ക്കുകേറുമ്പോള് അകത്തു നിന്നും വാദപ്രതിവാദം. തിണ്ണയില് കലമോള് മാത്രം.
‘ എന്നാലും നിങ്ങളെന്തോ വിചാരിച്ചോണ്ടാ മനുഷേനേ… ഇവിടെ പ്രായം തികഞ്ഞ രണ്ടു പെമ്പിള്ളേരൊെന്നങ്ങു മറന്നോ… അവനാണെങ്കി … ഒരൊത്ത ആണും…’
‘ എടീ… അവന് നല്ലവനാ…’ രാമേട്ടന്റെ സ്വരം.
‘ ങൂം..ങൂം… ഇഷ്ടക്കാരീടെ പുന്നാര മോനല്ലേ… എന്തിനാ കൊറക്കുന്നേ… മോളേ പിടിച്ചങ്ങു കൊടുക്ക്… ഒരു പരോപകാരി…’
‘ വേണ്ടി വന്നാ ഞാനതും ചെയ്യും…. നീ മിണ്ടാതെ ഞാന് പറേന്നതു കേട്ടാ മതി… ആ
ചെറുക്കനിപ്പം വരും.. അവന് കേക്കണ്ട് …’
‘ കേട്ടാ… എനിയ്ക്കു..ദേ…മറ്റേതാ…. എന്താന്നാ ചെയ്യ്… അവസാനം… മോളു പേരുദോഷം കേപ്പിച്ചാ… ‘ എളേമ്മയുടെ സ്വരം.
‘ അമ്മേ അങ്കിളു കുളിച്ചേച്ചു വന്നു….’ കല വിളിച്ചു പറഞ്ഞു.
അതോടെ അകത്തു നിന്നുള്ള സംസാരം നിന്നു. എന്റെ മനസ്സു വല്ലാതെ കലുഷമായി. അവര് പറയുന്നതും ശരിയല്ലേ. ഞാനൊരൊത്ത പുരുഷന്. എന്റെ ശരീരം കണ്ടാല് ഏതു പെണ്ണും കൊതിച്ചുപോകും. അഛന്റെ ആഗ്രഹപ്രകാരം, പോലീസില് ചേര്ക്കാന് എന്റെ അമ്മ കഷ്ടപ്പെട്ടു പുഷ്ടിപ്പെടുത്തിയ ശരീരം. മീന്കുട്ട ചുമന്നും, കോഴികളേ വളര്ത്തിയും, പതിനഞ്ചുസെന്റുള്ള വാടകപ്പുരയിടത്തില് പശുവിനേ വളര്ത്തിയും, പച്ചക്കറികള് കൃഷിചെയ്തും, എന്തിന്, അയല്പക്കത്തേ പറമ്പില്
പാട്ടത്തിനു മരച്ചീനി കൃഷി ചെയ്തും അമ്മ എനിയ്ക്കുവേണ്ടി കഷ്ടപ്പെട്ടു. പാലും മുട്ടയും തിന്നെന്റെ ശരീരം കൊഴുത്തു. പറമ്പില് കിളച്ചും കൃഷിചെയ്തും എന്റെ മസിലുകള് ബലപ്പെട്ടു. ചിലപ്പോഴൊക്കെ അമ്മ പറയുമായിരുന്നു.