അന്നു പെയ്‌ത മഴയില്‍

ഈ മഴയ്‌ക്കു വരാന്‍ കണ്ട നേരം.. ഇങ്ങനെ പറഞ്ഞ്‌ താരച്ചേച്ചി എന്റെ കയ്യില്‍ പിടിച്ചുകൊണ്ട്‌ കാവല്‍പുരയുടെ നേര്‍ക്ക്‌ ഓടി.. ഒരു കണക്കിനു വാതില്‍ തള്ളിത്തുറന്ന്‌ അകത്തുകയറിയപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരും നനഞ്ഞുകുതിര്‍ന്നിരുന്നു.

ശ്ശോ.. ആകെ നനഞ്ഞുകുതിര്‍ന്നു, ഞാന്‍ അപ്പോഴേപറഞ്ഞതല്ലേ ഒരു കുട എടുക്കാന്‍.

ചേച്ചി കിതപ്പടക്കിക്കൊണ്ടുപറഞ്ഞു. ഞാന്‍ മുഖമുയര്‍ത്തി ചേച്ചിയെ നോക്കി. അവളാകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. സുന്ദരമായ മൂക്കിന്‍ തുമ്പില്‍ ഒരു വെള്ളത്തുള്ളി ഇറ്റാന്‍ തയ്യാറായി നില്‍ക്കുന്നു. അവള്‍ ധരിച്ചിരുന്ന മഞ്ഞ ചുരിദാര്‍ നനഞ്ഞ്‌ ശരീരത്തോട്‌ ഒട്ടിക്കിടക്കുകയാണ്‌..
ഇനി എന്തുചെയ്യും? മഴ ഇപ്പോഴൊന്നും മാറുന്ന ലക്ഷണം കാണുന്നില്ല. ഞാന്‍ കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വെച്ചിട്ട്‌ ഇരിക്കാനുള്ള സ്ഥലം തേടി.

ആഹാ.. നീ ഇരിക്കാന്‍ പോവുകയാണോ? ഏതായാലും നനഞ്ഞു നമുക്ക്‌ മഴ നനഞ്ഞുതന്നെ പോവാം. ഇവിടിങ്ങിനെ നനഞ്ഞു കുതിര്‍ന്നിരുന്നാല്‍ നല്ല ഒന്നാന്തരം പനിപിടിക്കും, പരീഷ കുളമാവുകയും ചെയ്യും.. ഇരൂ കൈകൊണ്ടും കാര്‍ക്കുന്തല്‍ കോതിയുണക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ചേച്ചി പറഞ്ഞു.