ബോഡിഗാർഡ് – 1 (Bodyguard - 1)

ഈ കഥ തികച്ചും സങ്കൽപ്പികം മാത്രമാണ്. ഈ കഥയ്‌ക്കോ കഥയിലെ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് യാതൊരുവിധ ബന്ധവുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമാണ്.

എൻ്റെ പേര് സാം. സാമൂവൽ. ഡിഗ്രി കഴിഞ്ഞു ജോലിയൊന്നും ആകാതെ ഇരിക്കുന്നു. പണ്ട് മുതലേ ആർമിയിൽ ചേരണം എന്നായിരുന്നു ലക്ഷ്യം. അതിനായി നന്നായി പരിശ്രമിക്കുകയും ചെയ്യുമായിരുന്നു. നല്ല ഉയരമുണ്ട്. ട്രെയിനിങ് വഴി ശരീരവും നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ബോഡി ബിൽഡർ ടൈപ്പ് അല്ലെങ്കിലും ഒരു സെലിബ്രിറ്റി ലെവൽ മസ്‌ക്കുലർ ബോഡി ആണ്. അതുപോലെ കാണാനും സുമുഖൻ.

അച്ഛൻ അലക്സ്‌. അമ്മ സൂസി. രണ്ടു പെങ്ങന്മാർ ഉണ്ട്. മൂത്തവൾ അന്ന. രണ്ടാമത്തവർ ആലിസ്. അന്ന ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ്. പഠിക്കാൻ മിടുക്കി, യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റിൽ ഒക്കെയുണ്ട്. ഇളയവൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു.

ആർമിയിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് ട്രെയിനിങ് സമയത്താണ് അച്ഛൻ മരിക്കുന്നത്. കുടുംബം നോക്കിയിരുന്നത് അച്ഛനായിരുന്നതിനാൽ അച്ഛൻ്റെ മരണശേഷം നല്ല കഷ്ടപ്പാടിൽ ആയിരുന്നു. റിക്രൂട്ട്മെന്റ് മുടങ്ങി പട്ടാളത്തിലും കേറാൻ പറ്റിയില്ലെന്ന് മാത്രമല്ല അമ്മയെയും രണ്ടു പെങ്ങന്മാരെയും അച്ഛനില്ലാത്തതിൻ്റെ കുറവും അറിയിക്കാതെ നോക്കുകയും വേണം. അതിനിടയിൽ ഒരാക്സിഡന്റിൽ അമ്മയും ഞങ്ങളെ വിട്ടു പോയി. പക്ഷെ ഞാൻ തളർന്നില്ല.

Leave a Comment