റബർതോട്ടം – ഭാഗം 1

This story is part of the റബർതോട്ടം നോവൽ series

    “ഇന്നെന്താ രണ്ടുപേരും ഇല്ലേ,” ടാപ്പിങ് കത്തികൊണ്ട് പട്ടയിൽ പറ്റിയിരിക്കുന്ന വള്ളി കറ വലിച്ചെടുത്തുകൊണ്ട് ഹരി അങ്ങ് താഴെ മിന്നുന്ന വെളിച്ചത്തിലേക്ക് നോക്കി ആലോചിച്ചു.

    സമയം പുലർച്ചെ നാലുമണിയാകുന്നതേ ഒള്ളൂ. ഹെഡ്‌ലൈറ്റ് ഒന്നുകൂടി ശരിക്കും വെച്ചുകൊണ്ട് ഹരി റബർമരത്തിന്റെ പട്ട വേഗം ചീകി.

    “മഞ്ഞുകാലം തുടങ്ങി, ഇനി ഒര് മൂന്നുമാസം നല്ല പാലുള്ള സീസൺ ആണ്” മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ അടുത്ത മരത്തിനടുത്തേക്ക് നടന്നു.