ഓർമ്മയിൽ ഓമനിക്കും ബസ് യാത്ര

ഫോൺ ബെൽ അടിക്കുന്നു. റീന കിച്ചണിൽ നിന്നു വേഗം വന്നു. ‘ സുനിൽ കുളിക്കുകയാണെന്നു തോന്നുന്നു, അര മണിക്കൂർ കഴിഞ്ഞാൽ ഓഫീസിലേക്കു പോവേണ്ടതല്ലേ? അച്ഛനാണ്. ഇത്ര രാവിലെ വിളിക്കാറു പതിവില്ലല്ലോ? എന്തെങ്കിലും പ്രശ്‌നം ആവുമോ?’

“എന്താണച്ഛാ, രാവിലെ തന്നെ വിളിച്ചത്?”

“പേടിക്കേണ്ട, രേഖയെ കാണാൻ ഒരു കൂട്ടർ വരുന്നു. അവൾക്കു നിർബന്ധം ആ സമയത്തു നീ കൂടി വേണമെന്ന്”.

“എപ്പോഴാണച്ഛാ, അവർ വരാമെന്നു പറഞ്ഞിരിക്കുന്നത്?”