ബോഡി ഡബിൾ – 1 (Body double - 1)

രേവതി ഫിലിം ഫീൽഡിൽ വന്നിട്ട് ഒരു കൊല്ലമായി, പക്ഷെ ഇതുവരെ പറയാൻ തക്ക റോൾ ഒന്നും കിട്ടിയിട്ടില്ല. ആകെ കുറച്ചു ഷോർട് ഫിലിം മാത്രമാണ് കാണിക്കാൻ ഉള്ളത്. കിട്ടുന്നതോ ഫുഡും പിന്നെ നക്കാപിച്ച കാശും. കോളേജ് കഴിഞ്ഞു ഇറങ്ങിയിട്ട് കലാതിലകം പട്ടവും കൊണ്ട് നായിക ആകാൻ വന്നവൾ. പക്ഷെ പിടിപാട് ഇല്ലാതെ ഒരു ഡയലോഗ് ഉള്ള റോൾ പോലും കിട്ടില്ല എന്നവൾക്ക് ഈ കാലയളവിൽ മനസിലായി.

പ്രൊഡക്ഷൻ കൺട്രോളർ സുരേഷിനെ ചാക്കിൽ ആക്കിയാൽ എന്തേലും നടക്കുമെന്ന് കരുതി അയാളോട് പഞ്ചാര അടിച്ചു ഒരുപാട് മാസം വെറുതെ കളഞ്ഞു. അയാൾക്ക് പുരുഷമാരോട് ആണ് താല്പര്യം. ഒരു ആറ് മാസം കൂടി നോക്കാം ഒരു മെച്ചവും ഇല്ലാന്നു വന്നാൽ വേറെ എന്തേലും ജോലി നോക്കണം, ഇതാണ് രേവതിയുടെ ഇപ്പോഴത്തെ പ്ലാൻ.

പുതിയ പടത്തിൽ ജൂനിയർ ആർട്ടിസ്റ്റ് പട്ടം തന്നെ വീണ്ടും. നായിക വിമിലയെക്കാൾ കഴിവും സൗന്ദര്യവും തനിക്കുണ്ട്. പക്ഷെ അതൊക്കെ കാണിക്കാൻ ഒരു ചാൻസ് തരുന്നില്ല. അന്നത്തെ തൻ്റെ ഷൂട്ട്‌ കഴിഞ്ഞു പൈസയും വാങ്ങി വീട്ടിൽ പോകാൻ തുടങ്ങിയ രേവതിയെ സുരേഷ് തൻ്റെ കാറിൻ്റെ അടുക്കലേക് വിളിച്ചു

“എന്താ ചേട്ടാ എന്നെ ഒറ്റക്ക് കാണണം എന്ന് പറഞ്ഞത്?”