കല്യാണത്തിനുള്ള ഒരു കുമ്പസാരം – 1 (Kalyanathinulla Oru Kumbasaram - 1)

ഇതൊരു സങ്കപ്പിക കഥയാണ്. നെല്ലിക്കൽ കുടുംബം ആ ഇടവകയിലെ അതിപുരാതന കുടുംബം ആണ്. പള്ളിയോടും പട്ടക്കാരോടും വിധേയത്വം ആണെന്ന് തന്നെ പറയാം.

ഇപ്പോൾ പുതിയ തലമുറയിലെ ന്യൂജൻ പിള്ളേർക്ക് അകമേ അല്പം ഭക്തി കുറവാണെങ്കിലും അവിടുത്തെ ഇപ്പോഴത്തെ കാരണവർ മാത്തച്ചനെ പേടിച്ചു അവർ അത് പുറത്തു കാണിക്കില്ല.

നെല്ലിക്കൽ ഇപ്പോൾ ഒരു കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആണ്. മാത്തൻ്റെ കൊച്ചു മകൾ ഷെറിൻ്റെ കല്ല്യാണം. അവൾ ഡിഗ്രി കഴിഞ്ഞതേയുള്ളൂ. പക്ഷെ ഇങ്ങോട്ടു വന്ന ഒരു നല്ല ആലോചന തട്ടിക്കളയാൻ മാത്തച്ചന് മനസ് വന്നില്ല.

നല്ല കുടുംബം. പയ്യൻ ഡോക്ടർ ആണ്. അതും അമേരിക്കയിൽ. പയ്യൻ കാണാനും മിടുക്കൻ. അല്പം പൊക്കം കുറവാണെങ്കിലും അത് ഒരു പോരായ്മ ആയിട്ട് ആർക്കും തോന്നിയില്ല. ഷെറിന് ഒഴിച്ച്.