ഇടുക്കി ഡയറീസ് – 1 (Idukki diaries - 1)

ഞാൻ ഇടുക്കിയിൽ കോളേജിൽ പഠിക്കുന്ന കാലം. അന്നെനിക്ക് ഒരു 21 വയസ് പ്രായം. അന്നൊരിക്കൽ, നല്ല തണുപ്പുള്ള ഒരു പാതിരാത്രി, പൊട്ടിപോളിഞ്ഞ ഹോസ്റ്റൽ മതിൽ ചാടി ഞാനും കിരണും കവലയിലേക്കുള്ള വഴി നോക്കി നടന്നു. വഴിയിൽ അങ്ങ് ദൂരെ കാണുന്ന മങ്ങിയ സ്ട്രീറ്റ് ലൈറ്റ് മാത്രമാണ് ഏക വെളിച്ചം.

“നീ ഇതെങ്ങോട്ടാ?” പതിഞ്ഞ സ്വരത്തിൽ ഒരു ദേഷ്യത്തോടെ ഞാൻ കിരണിനോട് ചോദിച്ചു.

“മിണ്ടാതെ വാടാ…”

കോളേജിൽ വന്നിട്ട് എനിക്ക് ആകെ ഉണ്ടായ കൂട്ട് അവനാണ്. എല്ലാവരും പറയും ഞാൻ അവൻ്റെ നിഴലാണെന്ന്, ശരിയാ…അവൻ കാര്യമില്ലാതെ എങ്ങും കൂട്ടികൊണ്ട് പോവില്ല. പോയി നോക്കാം എന്ന ഭാവത്തിൽ ഞാൻ പുറകെ നടന്നു.