വീണു കിട്ടിയ കളി (Veenu kittiya kali)

ഈ കഥയ്‌ക്കോ കഥയിലെ കഥാപാത്രങ്ങൾക്കോ സ്ഥലങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് യാതൊരുവിധ ബന്ധവുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമാണ്.

“അളിയാ സോറി!! വീട്ടിൽ ഒരു അത്യാവശ്യം ഉണ്ട്, സിനിമയ്ക്ക് നീ ഒറ്റയ്ക്ക് പൊക്കോ.”

“എടാ അലവലാതി, നീ തന്നെയല്ലെ എന്നെക്കൊണ്ട് നിർബന്ധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യിപിച്ചത്?” എനിക്കു നല്ല ദേഷ്യം വന്നു.

എനിക്ക് വലിയ താത്പര്യം ഇല്ലാഞ്ഞിട്ടും എന്നെക്കൊണ്ട് നിർബന്ധിച്ച് ബുക്ക് ചെയിച്ചതാണ്. എന്നിട്ടിപ്പൊ അവൻ കാലുമാറിയിരിക്കുന്നു.