എന്റെ ചേട്ടന്റെ വാവ ഭാഗം – 5

This story is part of the എന്റെ ചേട്ടന്റെ വാവ series

    കല്യാണം കഴിഞ്ഞ തിരിച്ചെത്തിയ കൂഞ്ഞമ്മയിൽ നിന്നും ഏട്ടൻ  ഗൾഫിലേക്ക് പോകാനായി വിസ്ക്ക് വേണ്ടി ഏജൻറിന് പണം കൊടുത്തിരിക്കയാണെന്നും അടൂത്ത് തന്നെ പോകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു . എന്റെ അഹങ്കാരം നിമിത്തമാണ് ഞാൻ വിവാഹത്തിന്റെ പങ്കെടുക്കാത്തതെന്നും ഇതിന്റെ ഫലമൊക്കെ ഞാൻ അനുഭവിക്കേണ്ടി വരുമെന്നുമൊക്കെ ചേച്ചി പറഞ്ഞതായും അറിയിച്ചു .

    ദൈവങ്ങൾ ചേച്ചിയുടെ പക്ഷത്താണ് നിന്നിരുന്നതെന്ന് തോന്നുന്നു . വിവാഹം കഴിഞ്ഞതിനു ശേഷം ചേച്ചിക്ക് വച്ചടി വച്ചടി കയറ്റമായിരുന്നു . മറ്റുള്ളവർക്കെല്ലാം അധ: പതനവും , അമ്മ ജോലിയിൽ നിന്ന് റിട്ടയർമെൻറായി കിട്ടുന്ന പെൻഷൻ മരുന്നു വാങ്ങാൻ പോലും തികയാതെ ബുദ്ധിമുട്ടാൻ തുടങ്ങി . ചേട്ടൻ വിസ്ക്ക് കൊടുത്തിരുന്ന പണവും കൊണ്ട് ഏജന്റെ മുങ്ങി ആകെ കഷ്ടപ്പാടിലായി .
    പക്ഷേ ഇതിനേക്കാളെല്ലാം അധോഗതി വന്നത് എനിക്കായിരുന്നു . കുഞ്ഞച്ചൻ ആരുടേയോ പ്രേരണയാൽ സ്വന്തം സമ്പാദ്യമൊക്കെ ഷെയർ മാർക്കറ്റിൽ ഇൻ വെസ്റ്റ് ചെയ്തിരിക്കയായിരുന്നു ആയിടെയുണ്ടായ ഒരു സ്റ്റോക്ക് സ്കാമിൽ ഷെയറുകളുടെയൊക്കെ വിലയിടഞ്ഞപ്പോൾ കടുത്ത നഷ്ടമാണുണ്ടായത് . അതിന് കൊടുക്കേണ്ടി വന്ന വില വളരെ വലിയതായിരുന്നു . ബാംഗളുരിലെ ഫ്ലാറ്റും സൂപ്പർ ബജാറുമെല്ലാം വിൽക്കേണ്ടി വന്നു . എന്റെ പേരിൽ ബാങ്കിലിട്ടിരുന്ന ഡെപ്പോസിറ്റെല്ലാം പിൻ വലിച്ചു . അതിനു പുറമേ എന്റെയും കൂഞ്ഞമ്മയുടേയും ആഭരണങ്ങളെല്ലാം വിൽക്കേണ്ടി വന്നു .വീട്ടിലെ ഫർണീച്ചറുകളും ഇലക്സ്ട്രോണിക്സ് വസ്തുക്കളുമെല്ലാം വിറ്റു . ഒടുവിൽ ഒരു ഒറ്റമുറി ഫ്ലാറ്റ് വാടകക്കെടുത്ത് അങ്ങോട്ട താമസം മാറ്റേണ്ടി വന്നു . എന്റെ കോളേജ് പഠിപ്പ് നടത്താൻ പണമില്ലാതെ വന്നപ്പോൾ എന്നെ നാട്ടിൽ കൊണ്ടു വന്നു വിട്ട് തിരിച്ചു പോയ കുഞ്ഞുച്ചന്നും കുഞ്ഞമ്മയും മൈസൂറിലെ ഏതോ തീർത്ഥാടന കേന്ദ്രത്തിനടുത്തുള്ള ഒരു ലോഡ്ജിൽ വച്ച് വിഷം കഴിച്ച ആത്മഹത്യ ചെയ്തു കാര്യം വളരെ വൈകിയാണ് എല്ലാവരും അറിഞ്ഞ് . ലോഡ്ജിൽ കൊടുത്തിരുന്ന അഡ്രസ്സ് തെറ്റായിരുന്നതിനാൽ അവകാശികളെ കണ്ടു പിടിക്കാൻ ആർക്കും കഴിഞ്ഞില്ല .

    അങ്ങിനെ തികച്ചും നിർധനയായി ഞാൻ എന്റെ അമ്മയുടെ അടുത്ത് തിരിച്ചെത്തി . അമ്മക്ക് സ്വതവേ ഉണ്ടായിരുന്ന പ്രഷർ അധികമാകാൻ കാരണമൊന്നും വേണ്ടി വന്നില്ല . ചേച്ചി വല്ലപ്പോഴുമൊക്കെ വീട്ടിൽ  വരാറുണ്ടായിരുന്നെങ്കിലും ഞങ്ങൾ  സംസാരിക്കാറില്ല. എന്റെ അഹങ്കാരത്തിന് കിട്ടിയ ദൈവ ശിക്ഷയാണ് ഞാനനുഭവിക്കുന്നതെന്ന ചേച്ചി പലപ്പോഴും അമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . വീട്ടു ചിലവുകൾ നടത്താൻ ചെറിയ ക്ലാസിലെ കുട്ടികൾക്ക് റ്റ്യൂഷൻ എടുക്കേണ്ട അവസ്ഥ പോലുമെനിക്കുണ്ടായി .
    അമ്മക്ക് കൂടെ കൂടെ വന്നിരുന്ന ശ്വാസ തടസ്സവും തല കറക്കവുമെല്ലാമായിരുന്നു മറ്റൊരു പ്രശ്നം .ഹോസ്പിറ്റലിൽ ചെക്കപ്പ് ചെയ്യപ്പോൾ അമ്മയുടെ കിഡ്നികൾ രണ്ടും പ്രവർത്തന രഹിതമായിരിക്കുന്നു . ഉടനെ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ അമ്മക്ക് ഇനി അധിക നാളുകൾ ജീവിച്ചിരിക്കാനാവില്ല .
    ബോബെയിൽ നിന്ന് ചേട്ടനെ ടെലിഗ്രാം ചെയ്തു വരുത്തുകയല്ലാതെ എനിക്ക് വേറെ മാർഗ്ഗമുണ്ടായിരുന്നില്ല . ചേട്ടന്റെ അവസ്ഥയും എന്നിൽ നിന്ന് വിഭിന്നമായിരുന്നില്ല. ഒടുവിൽ വീടും പൂരയിടവും വിറ്റ് അമ്മയുടെ ഓപ്പറേഷൻ നടത്താമെന്നും അതു കഴിഞ്ഞ് എന്നെ ചേട്ടന്റെ കൂടെ കൊണ്ടു പോകാമെന്നും തീരുമാനമായി . പക്ഷേ അമ്മയെ ആരുടെ അടുത്ത് നിക്കും  ?