എന്റെ ചേട്ടന്റെ വാവ ഭാഗം – 3

This story is part of the എന്റെ ചേട്ടന്റെ വാവ series

    “എനിക്കിങ്ങനെ ആൾക്കാരുടെ മൂന്നിൽ ഒന്നും പ്രദർശിപ്പിച്ച് നടക്കാനൊന്നും ഇഷ്ടല്യ . ഇത്ര മാത്രം തടി ഉണ്ടായിട്ടു കൂടി ഓരോരുത്തരുടെ നോട്ടം കാണുമ്പോ തൊലി ഉരിയണത് പോലെ ആണ് തോന്നുന്നത്  . ആൾക്കാരെ കൊണ്ട് നോക്കിക്കാൻ വേണ്ടി വേഷം കെട്ടി നടക്കണുണ്ടല്ലോ ഓരോരുത്തതൊക്കെ ‘ ? എന്നെ ഉദ്ദേശിച്ചാണ് ചേച്ചി പറയുന്നതെന്നെനിക്കും കുഞ്ഞമ്മക്കും നല്ല വണ്ണം മനസ്സിലായി . അതിനാൽ വീടെത്തുന്നത് വരെ പിന്നെ ഞങ്ങൾ കാര്യമായൊന്നും സംസാരിച്ചില്ല .

     

    പിറ്റന്ന് തന്നെ ഞങ്ങൾ ബാംഗളൂർക്ക് തിരിച്ച് പുറപ്പെട്ടു . പ്രസവിച്ച അമ്മയേയും മറ്റും ഇനി കുറേ നാൾ കഴിഞ്ഞതിനു ശേഷം മാത്രമേ കാണാനാവൂയെന്ന് എനിക്ക് യാതൊരു വിഷമവുമുണ്ടായില്ല . ഞങ്ങളെ യാത്രയയക്കാൻ റയിൽ വേ സ്റ്റേഷനിൽ വന്ന ചേട്ടനോട യാത്ര പറഞ്ഞപ്പോൾ മാത്രമേ എനിക്ക് സങ്കടം വന്നുള്ളൂ . ചേട്ടന്റെ കണ്ണിലും ഒരു നനവ്  പടരുന്നത് പോലെയെനിക്ക് തോന്നി .