മന്മഥം രതിയില്‍ സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്

ഒരു സുരതത്തിന്റെ സുഖത്തില്‍ കിടക്കുകയാണ് നിങ്ങളെന്നു കരുതുക. സംതൃപ്തിയോടെ അത് നിര്‍വഹിച്ചുവെന്ന അഭിമാനവും നിങ്ങള്‍ക്കുണ്ടാകും. ഇതുവരെ കിട്ടിയതില്‍ ഏറ്റവും മികച്ച അനുഭവമല്ലേയിത് എന്ന് തൊട്ടടുത്തു കിടക്കുന്ന ഭാര്യയോടോ കാമുകിയോടോ ചോദിച്ചാല്‍ തീര്‍ച്ചയായും എന്നു പറഞ്ഞ് അവള്‍ തലയുമാട്ടിയേക്കാം. എന്നാല്‍ അവളുടെ കണ്ണുകളിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ, എന്തോ ചിലത് വീണ്ടും ആഗ്രഹിക്കുന്നുണ്ടെന്ന് അവ നിങ്ങളോട് പറഞ്ഞേക്കാം. സ്ത്രീകള്‍ പൊതുവേ അങ്ങനെയാണ്. മനസിലുളളതൊന്നും അപ്പടി പുറത്തു പറയാറില്ല. ലൈംഗികതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അവയൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന പുരുഷനെയാണ് ഏത് സ്ത്രീയും കൊതിക്കുക. സ്ത്രീകള്‍ ചിലത് തുറന്നു പറഞ്ഞാലും പുരുഷന്‍ അതിന് ചെവി കൊടുക്കാറുമില്ല. സുരതവേളയില്‍ സ്ത്രീകള്‍ എന്തൊക്കെയാണ് കൊതിക്കുന്നത് എന്നതിനെക്കുറിച്ച് ലൈംഗിക വിദഗ്ധന്മാരും വിദഗ്ധകളും തീരാത്ത ഗവേഷണങ്ങളിലാണ്. അങ്ങനെ കണ്ടെത്തിയ ചില പ്രത്യേകതകളിതാ. പതുക്കെ മതിയെന്ന് ചിലപ്പോള്‍ സ്ത്രീകള്‍ പറഞ്ഞേക്കാം.

അതു കേള്‍ക്കുന്ന പുരുഷന്‍ ആ പതുക്കെയെ പത്തു കൊണ്ട് ഗുണിച്ചേ പ്രയോഗത്തില്‍ വരുത്താവൂ. ആണുങ്ങള്‍ക്ക് വേഗത കൂടുതലാണെന്നാണ് പല പെണ്ണുങ്ങളുടെയും പരാതി. സ്തനങ്ങളെ താലോലിക്കുന്നതില്‍, ചുംബിക്കുന്നതില്‍, വിരല്‍ പ്രയോഗങ്ങളില്‍, നിതംബം തഴുകുന്നതില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് സൂപ്പര്‍ഫാസ്റ്റിന്റെ വേഗത്തില്‍ ചെക്കന്മാര്‍ കടക്കും. എന്നാല്‍ സ്ത്രീയാഗ്രഹിക്കുന്നതോ ഓരോ സ്റ്റോപ്പും ഒച്ചിഴയുന്ന വേഗത്തില്‍ കടന്നു പോകാനും. എല്ലാം പതുക്കെയെന്ന മന്ത്രം മറക്കാതെ മനസില്‍ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്കിഷ്ടം. സാവധാനം കാമലോലുപയാകാനാണ് സ്ത്രീ കൊതിക്കുന്നത്. ആമുഖലീലകള്‍ക്ക് ദൈര്‍ഘ്യമേറണം എന്ന് സ്ത്രീ ആഗ്രഹിക്കുന്നുവെന്നതാണ് ഒന്നാം പാഠം.

കഴിഞ്ഞ തവണ സൂപ്പര്‍ഹിറ്റായ തിരക്കഥ ഇത്തവണയും വിജയം കൊയ്യണമെന്നില്ല. കഥയും മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും മാറിയേ തീരൂ. അതിനാല്‍ ഒരിക്കല്‍ പിന്തുടര്‍ന്ന രീതിയും ശൈലിയും അന്ന് സ്ത്രീയ്ക്ക് വളരെ ഇഷ്ടമായെന്നു കരുതി ആവര്‍ത്തിക്കാന്‍ നില്‍ക്കരുത്. വൈവിദ്ധ്യമാണ് കിടപ്പറയിലെ മര്‍മ്മം. വ്യത്യസ്തതകള്‍ പരീക്ഷിക്കുമ്പോള്‍ അവളോടു കൂടി ചോദിക്കാന്‍ മടിക്കേണ്ട. ഓരോ ഘട്ടത്തിലും ആ പ്രതികരണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പ്രസക്തവുമാണ്.

കഴിഞ്ഞ തവണ വേഗതയായിരുന്നു ആയുധമെങ്കില്‍ അടുത്ത തവണ മെല്ലെപ്പോക്ക് നയം പിന്തുടരാം. തൂവലിന്റെ മൃദുത്വമായിരുന്നു കഴിഞ്ഞ തവണത്തെ തുറുപ്പു ചീട്ടെങ്കില്‍ ഇത്തവണ ഉരുക്കിന്റെ കരുത്ത് കളത്തിലിറക്കണം. നീലച്ചിത്രങ്ങളില്‍ കണ്ട ദൃശ്യങ്ങളും രീതികളും നിങ്ങളുടെ മനസില്‍ നിന്നും കിടപ്പു മുറിയില്‍ നിന്നും പുറത്തു നിര്‍ത്തുക. നീലച്ചിത്രങ്ങള്‍ നല്ല രതി പഠിപ്പിക്കുന്നില്ല, പ്രതിനിധീകരിക്കുന്നുമില്ല. മുറിയിലേയ്ക്ക് പെട്ടെന്ന് കടന്നു വന്ന് ഒന്നു രണ്ടു ചുംബനങ്ങള്‍ക്കും തഴുകലുകള്‍ക്കും ശേഷം വസ്ത്രമൂരി നേരേ മൂന്നാര്‍ ആക്ഷനിലേയ്ക്ക് കടക്കുന്നതായിട്ടാണ് മിക്ക നീലച്ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

Leave a Comment