പുഷ്പയും ട്രിമ്മറും

പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ ഒരു സിഗരറ്റ് വലിക്കാനൊരുങ്ങുമ്പോളാണ് കോളിങ്ങ് ബെൽ കേട്ടത്. വാതിൽ തുറന്നു നോക്കുമ്പോൾ വെളുത്തു തുടുത്ത ഒരു സുന്ദരി വലിയൊരു ബാഗുമായി ചിരിച്ചുകൊണ്ട് നിൽക്കുന്നു.

“സാർ, ഒരുപാട് ഐറ്റംസ് ഉണ്ട്. ലേഡീസ്, ജെന്റ്സ്, ചിൽഡ്രൻസ്..”

“ഒന്നും വേണ്ട..”

“സാർ സാർ, ഒന്ന് നോക്കിയിട്ട് പറയൂ സാർ.. ഞങ്ങളുടെ കളക്ഷൻ വളരെ നല്ലതാണ്. സാറിനു പറ്റിയ ഷർട്ടുകളും പാന്റുകളും ഒക്കെ ഉണ്ട്..”