സ്ഥലം മാറ്റവും വിചിത്രമായ ആചാരങ്ങളും (Sthalam Mattavum Vichithramaya Acharangalum)

എന്റെ പേര് ശോഭ, ഞാൻ തമിഴ്‌നാട്ടിൽ ഗവണ്മെന്റ് സ്‌കൂൾ അധ്യാപികയാണ്. എനിക്ക് ഒരിക്കൽ ട്രാൻസ്ഫർ ലഭിച്ചപ്പോൾ ഉണ്ടായ അനുഭവമാണിത്.

തമിഴ്‌നാട്ടിലെ മലയാളികൾ മാത്രം താമസിക്കുന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിലേക്കായിരുന്നു എനിക്ക് ട്രാൻസ്ഫർ. ഗ്രാമം എന്നൊക്കെ പറഞ്ഞാൽ പോരാ, ശരിക്കും ഒരു പട്ടിക്കാട്. ഇന്നും പുരോഗതി എന്നത് എന്തെന്നറിയാത്ത പ്രാചീനമായ നാട്ടു നിയമങ്ങൾ മാത്രം നിലവിലുള്ള ഗ്രാമം.

അങ്ങോട്ടുള്ള യാത്രയിൽ ഞാൻ ആ ഗ്രാമത്തിന്റെ ഭൂമി ശാസ്ത്രം ഏകദേശം മനസ്സിലാക്കി. ആഴ്ചയിൽ ഒരിക്കൽ പച്ചക്കറി വിൽക്കാൻ 80 കിലോമീറ്റർ അകലെയുള്ള ചെറുപട്ടണത്തിലേക്ക് പോകുന്ന ലോറിയാണ് ആ നാട്ടിൽ നിന്ന് പുറത്ത് കടക്കാൻ ഉള്ള ഏക ആശ്രയം.

അവിടുത്തെ പ്രമാണിയായ ഒരു നായരുടെയാണ്‌ ലോറി. ആ ചെറുപട്ടണത്തിൽ ഏകദേശം മൂന്ന് മണിക്കൂറായി പച്ചക്കറി ലോറിക്ക് കാത്തു നിൽക്കുന്നു. എനിക്ക് ട്രാൻസ്ഫർ കിട്ടിയ സ്‌കൂൾ സർക്കാരിന് പോലും വേണ്ടാത്ത ഒരു സർക്കാർ സ്‌കൂളാണ്.