മോഹപ്പക്ഷികൾ (mohapakshikal)

This story is part of the മോഹപ്പക്ഷികൾ series

    മനുഷ്യന്റെ ജീവിതത്തിൽ ടെൻഷനില്ലാത്ത കാലം ജനിച്ചിട്ട് ഒരു മൂന്നു വയസ്സ് വരെയാണ് .

    അതു കഴിഞ്ഞാൽ പിന്നെ സ്കൂൾ പഠനം , ഒന്നാമനായി ജയിക്കൽ അങ്ങിനെ എന്നുമെന്നും ടെൻഷൻ തന്നെ സ്കൂൾ പഠനം കഴിഞ്ഞാൽ ഉടനെ എന്തെങ്കിലും തൊഴിൽ ലഭിക്കാവുന്ന

    കോഴ്സുകൾക്കുള്ള പരക്കും പാച്ചിൽ , പിന്നെ അതിന്റെ പഠനം . അത് കഴിഞ്ഞാൽ ജോലിക്കായുള്ള നെട്ടോട്ടം . ജോലി കിട്ടിക്കഴിഞ്ഞാൽ കൂടുതൽ സ്ഥാനങ്ങൾക്കായുള്ള ആർത്തി , പിന്നെ വിവാഹം പിള്ളേർ , അവരുടെ വിദ്യാഭ്യാസം ,അവരുടെ ജോലി , വിവാഹം
    എന്നിങ്ങനെ എന്നുമെന്നും ടെൻഷനോട് ടെൻഷൻ തന്നെ . എല്ലാം കഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുമ്പോൾ തനിക്ക് പത്ത് കാശിന്റെ വിലയില്ലെന്നും എല്ലാവർക്കും ഞാനൊരു ഭാരമാണെന്നുമുള്ള അപ്പോൾ എത്രയും വേഗം മുകളിലേക്ക് കെട്ടിയെടുക്കണേയെന്ന പ്രാർത്ഥന ഇതാണ് മനുഷ്യജീവിതമെങ്കിൽ പിന്നെ എന്റെ സ്ഥിതി ഇതിൽ നിന്ന് മറ്റൊന്നാവാൻ എന്താണൊരു വഴി ?