വിനോദം ഈ യാത്ര

അങ്ങനെ പ്ലസ്‌ടു പഠന കാലത്ത് ഞങ്ങള്‍ കാത്തിരുന്ന വിനോദ യാത്ര വന്നെത്തി… ഞങ്ങള്‍ സയന്‍സ് ബാച്ചുകാര്‍ ഒരുമിച്ചാണ് പോകുന്നത് , സയന്‍സിന്റെ രണ്ടു ഡിവിഷനും ഓരോ ബസില്‍ ആണ് പോകുന്നത് , കൊമേഴ്സ്‌, ഹുമാനിട്ടിസ് ബാച്ചുകള്‍ ഞങ്ങളെക്കാള്‍ ഒരു ദിവസം മുന്നേ പോയ്‌…അത് കൊണ്ട് അവന്മാരുടെ ശല്യം ഇല്ല, ഇന്നത്തെ പോലെ അല്ല അന്ന് ആണ് അഡ്മിഷന്‍ കിട്ടാത്ത കുട്ടികള്‍ക്ക് വേണ്ടി ഉള്ള കോഴ്സ്കളാണ് കൊമേഴ്സ്‌, ഹുമാനിട്ടിസ് എന്നിവ

അങ്ങനെ ആ ദിവസം വന്നെത്തി, ഞങ്ങള്‍ എല്ലാരും ഉത്സാഹത്തില്‍ ആണ്…വൈകുന്നെര൦ 6.30 നു ആണ് ഞങ്ങള്‍ പുറപ്പെടുന്നത്, ഏകദേശം അഞ്ചുമണിയോടുകൂടെ പോകാനുള്ള ബസ്‌ രണ്ടും വന്നു, നല്ല കിടിലന്‍ രണ്ടു വിഡിയോകൊച്ചു ബസുകള്‍,ഞങ്ങള്‍ ഓരോ ബാചിന്റെ കൂടെം മൂന്ന് അധ്യാപകര്‍ കൂടി ഉണ്ട് രണ്ടു ബസിലും, ഞങ്ങളുടെ ബസില്‍ വരുന്നത് ഞങ്ങളുടെ കെമിസ്ട്രി ടീച്ചറും ക്ലാസ്സ്‌ ടീച്ചര്‍ ഉം ആയ ബീന മിസ്സ്‌ , പിന്നെ mathematics പഠിപ്പിക്കുന്ന പഠിപ്പിക്കുന്ന ലയ മിസ്സ്‌. പിന്നെ ഗസ്റ്റ് ആയി വന്ന സുധിഷ് സര്‍ എന്നിങ്ങനെ മൂന്നു പേര്‍, അപ്പുറത്തെ ബസില്‍ ഫിസിക്സ്‌ പഠിപ്പിക്കുന്ന ഡോളി സിസ്റ്റര്‍ , ബോടോണി പഠിപ്പിക്കുന്ന സജിത മിസ്സ്‌ പിന്നെ ഹൈ സ്കൂളിലെ ജോണ്‍ എന്നാ സര്‍ ഉം..

അങ്ങനെ ബസുകള്‍ രണ്ടും പുറപ്പെട്ടു , ഓളം വച്ച അര്‍മാദിച് ഞങ്ങള്‍ എല്ലാവരും തകര്‍ക്കുകയാണ്,ചെക്കിംഗ് നടത്തിയേ ഞങ്ങളെ ബസിനുള്ളില്‍ പ്രവേശനം തന്നുള്ളൂ, എങ്കിലും ഞങ്ങള്‍ കുറെ വിരുതന്മാര്‍ ചേര്‍ന്ന് Smirnoff Orange vodka Mirinda യില്‍ മിക്സ് ചെയ്ത് ഭദ്രമായി ഒരു കുഴപ്പവും കൂടാതെ ഉള്ളില്‍ കേറ്റി, പ്രിന്‍സിപ്പല്‍ അച്ഛനുണ്ടോ വോഡ്ക മിരിണ്ടയില്‍ മിക്സ് ചെയ്തത് ആണെന്ന് പിടിക്കാന്‍ പറ്റുന്നു. അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി, കുപ്പി ഞങ്ങളുടെ സീടിനടുത് തന്നെ ഭദ്രമാക്കി വച്ചിട്ടുണ്ട്..അങ്ങനെ ഡാന്‍സും പാട്ടുപടിയും ഒക്കെ ഓളം വച്ച് ഈ യാത്ര അടിപോളിയക്കുകയാണ്

ഇനി ഞങ്ങളുടെ കൂടെ വന്ന ആ ടീച്ചര്‍മാരെ പറ്റി അല്പം പറയാം