ചോര ചുവപ്പുള്ള മുന്തിരികൾ

ഓട്ടോറിക്ഷ അതിവേഗത്തിലാണു പാഞ്ഞുകൊണ്ടിരുന്നത്. ഇങ്ങനെ പാഞ്ഞു പോകുന്നതാണു തന്റെ ജീവിതം. അമിട്ട സോമൻ വിചാരിച്ചു വയസ്ത 24 ആയതേയുള്ളൂ. പക്ഷേ ജീവിതം അതിവേഗം നീങ്ങുന്നു. പറക്കലാണു പറക്കൽ, 21 കേസ്സുകളിലെ ജാമ്യവുമായി പറക്കൽ, അയാൾ അരയിൽ തിരുകിയിരുന്ന കത്തിയിൽ ഒന്നു കൂടി തഴുകി. കേരള എക്സ്പ്രസ് സ്റ്റേഷൻ വിടുന്നതിനു മുൻപ് തമ്പാനൂർ ചെല്ലണം. എന്റെ 3-യിൽ ആണു അവനു റിസർവേഷൻ ഉള്ളത്. കൊച്ചുരാജു ഫോൺ ചെയ്തിരുന്നു. അവന്നും പുറകേയുണ്ട്. അവൻ യാത്ര തിരിച്ചിട്ടെ ഉള്ളൂ. അവനെത്തുന്നതിനു മുൻപു എത്തണം. ബോഗിയുടെ മുനിൽ കാത്തുനിന്നു കയറുന്നതിനു മുൻപു കാര്യം നടത്തണം. ചിന്നെ പ്ലാറ്റ്ഫോമിൽ നിന്നു ട്രെയിനുള്ളിലൂടെ അപ്പുറത്തെ കതകു വഴി ചാടി കിഴക്കോട്ട് ഓടണം. റയിൽവേ പോലീസിനെ പേടിച്ചാൽ മതി തമ്പാനൂർ ഏസ് ഐ ശശികുമാർ അരമണിക്കുൾ കഴിഞ്ഞേ സംഭവസ്ഥലത്ത് എത്തുകയുള്ളൂ. അതുറപ്പാക്കിയിട്ടുണ്ട്.

പെട്ടെന്നു സോമന്റെ മൊബയിൽ ഫോൺ ശബ്ദിച്ചു. അയാൾ നംബറിൽ നോക്കി. പേട്ട സി ഐ ഭദ്രൻ സാറാണു.

“സോമാ ഇന്നു നടക്കില്ല. നീ പോകണ്ട “എന്തു പറ്റി സാർ’

“ഏതോ നാറി കേരള എക്സ്പ്രസിൽ ബോംബു വച്ചിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞു. സ്ഥലമാകെ പോലീസു വളഞ്ഞിരിക്കുകയാണു. ഇന്നു പോയാലും നടക്കില്ല്