ട്രെയിൻ യാത്ര (train yaathra)

This story is part of the ട്രെയിൻ യാത്ര series

    ഗ്രാഡുവേഷൻ കഴിഞ്ഞപ്പോൾ എനിക്കു ദെൽഹിയിൽ ഒരു ഇന്റർവ്യൂവിനായി പോകേണ്ടി വന്നു. അവിടെ എന്റെ അമ്മച്ചിയുടെ കസിൻ ഉണ്ടായിരുന്നു. അവർ ആർ.കേ പുരത്തായിരുന്നു അന്നു താമസം. ഞാൻ അവരുടെ കൂടെയാണു കഴിഞ്ഞത് അവർക്കു ഒരു മുറി ക്വാർട്ടേഴ്സ്സായിരുന്നു ഉള്ളതു. അതിനാൽ എന്നെ അവിടെ കൂടുതൽ താമസിപ്പിക്കാൻ അവർക്കും താമസിക്കാൻ എനിക്കും സാധിക്കുകയില്ലായിരുന്നു. അതിനാൽ നാലു ദിവസം കഴിഞ്ഞപ്പോൾ തന്നെ തിരികെ വരാനുള്ള ഒരുക്കം തുടങ്ങി. പക്ഷെ ടിക്കറ്റു കിട്ടണ്ടെ’ എന്റെ കസിന്റെ ഭർത്താവു ആർമിയിൽ ആണു. അങ്ങേർ കുറെ ശ്രമിച്ചിട്ടും ടിക്കറ്റു കിട്ടിയില്ല. അപ്പോഴാണു എന്റെ കസിനോടു ആരോ പറഞ്ഞത് തൊട്ടടുത്തുള്ള ക്വാർട്ടേസിലെ ക്യാപ്ടൻ നമ്പിയാരും ഫാമിലിയും നാട്ടിൽ പോകാനിരിക്കുന്നു. എന്നാൽ അവരുടെ മകൾക്കു പരീക്ഷ നീട്ടിവച്ചതിനാൽ പോകാൻ പറ്റുകയില്ല.

    അതിനാൽ അവർ ഒരു ടിക്കറ്റു ക്യാൻസൽ ചെയ്യാൻ കഴിയാതെ നടക്കുകയാണെന്നു. അപ്പോൾ തന്നെ എന്റെ കസിൻ എന്നെയും കൂട്ടി ആ ക്വാർട്ടേഴ്സിൽ ചെന്നു കാര്യം പറഞ്ഞു. അവർക്കു സന്തോഷമായി പിറേറന്നുള്ള മംഗള എക്സ്പ്രസ്സിലാണു പോകേണ്ടത് അവർ ആ പണം പോക്കാണെന്നു കരുതി ഇരിക്കുപോഴാണു എന്നെ കിട്ടിയത്, കസിൻ പണം കൊടുത്തു ടിക്കറ്റ് ഉറപ്പിച്ചു. പിന്നെ എന്നെയും കൂട്ടി നേരെ കരോൾ ബാഗിലേക്കു പോയി. അവിടെ ചെന്നു കുറെ തുണി മണി ഒക്കെ വാങ്ങി ബാഗു നിറച്ചു. നാട്ടിൽ ഉള്ള എല്ലാ കുട്ടികൾക്കും ഞാൻ ഇനി അതു ചുമന്നു കൊണ്ടുകൊടുക്കണം. അങ്ങിനെ പിറേറന്നത്തെ മംഗള എക്സ്പ്രസിൽ ഞാൻ നാട്ടിലേക്കു തിരിച്ചു.

    നമ്പിയാരും ഭാര്യയും ഞാനും കൂടി അങ്ങിനെ പത്തു മണിക്കുള്ള കേരള മംഗളയിൽ യാത്ര തിരിച്ചു. അവർക്കു വടകരക്കാണു ടിക്കറ്റ് എനിക്കു ചെങ്ങന്നുരിനാണു പോകേണ്ടതു. സ്റ്റേഷനിൽ ചെന്നിട്ടു എക്സസ്സൻഷൻ വാങ്ങിക്കാമെന്നു പറഞ്ഞു. എന്നാൽ പിന്നെയും കുഴപ്പം. എനിക്കു ആർ ഏ സീയാണു. അതു കൺഫേം ആയില്ല അതിനാൽ എനിക്കും ഒരു തമിഴനും കൂടി ആകെ ഒരു ബെർത്താണു 72 പകൽ ഇരിക്കാം രാത്രിയിൽ രണ്ടും കൂടെ കിടക്കണം. പോരെ പൂരം, നമ്പിയാർ അങ്കിൾ പറഞ്ഞു മോൾ വിഷമിക്കണ്ട രാത്രിയിൽ എന്റെ ഹോൾഡാൾ തറയിൽ വിരിച്ചു കിടത്താം. നല്ല സുഖമാണു. നമ്പിയാർ അങ്കിളും ഭാര്യയും ലോവർ ബെർത്താണു. അപ്പർ ബർത്തിൽ രണ്ടു തമിഴത്തികൾ ദെൽഹിവിട്ടപ്പോഴെ കയറി കിടന്നു കഴിഞ്ഞു. പുഴുത്ത ചൂടാണു. അവളുമാർ എങ്ങിനെ അവിടെ കയറി കിടക്കുന്നോ എന്തോ. ഇടക്കുള്ള ബെർത്തിൽ ആരാണെന്നു പിടിയില്ല. പെട്ടി വച്ചിട്ടു പോയിരിക്കുന്നു. ഹിന്ദിക്കാരാണെന്നു വ്യക്തം. നമ്പിയാരുടെ ഭാര്യയും പഞ്ചബിയാണു. മലയാളം കുറച്ചു കുറച്ചെ പറയു ഹിന്ദിയാണു അവർക്കും എളുപ്പം. നേഴ്സ്സായിരുന്നു മിലിട്ടറിയിൽ, ലവ് ആയി കെട്ടിയതാണു ഞാൻ ആകെ ബോറടിച്ചു.