എന്റെ വിവാഹം ഭാഗം – 18 (ente vivaaham bhagam - 18)

This story is part of the എന്റെ വിവാഹം series

    അമ്മക്ക് മാസങ്ങൾക്ക് ശേഷം എന്നെ അടുത്തു കിട്ടിയത്തിൽ വളരെ സന്തോഷമുള്ളതായി . ചേച്ചിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല മരുന്നുകൾ മുടങ്ങാതെ കഴിക്കണമെന്നോർമ്മിപ്പിച്ചപ്പോൾ ഒരു വിളറിയ പുഞ്ചിരിയിൽ എല്ലാമൊതുക്കി.

     

    മനസ്സിൽ വല്ലാത്ത കുറ്റ ബോധം തോന്നുന്നുണ്ടാവണം. പക്ഷെ പണ്ടത്തെ പോലെ തുറന്ന് സംസാരിക്കാനൊരു വിഷമം പോലെ രണ്ടു പേർക്കും. ഞങ്ങളുടെ ഇടയിൽ ഒരു വന്മതിൽ ഉയർന്ന് നിൽക്കുന്നതു പോലെ ജയേട്ടൻ ബാങ്കിൽ നിന്ന് വന്നപ്പോൾ ഇരുട്ടിയിരുന്നു. എന്നെ കണ്ടപ്പോൾ ഔപചാരികമായ രീതിയിൽ ചിരിച്ചു