എന്റെ വിവാഹം ഭാഗം – 13 (ente vivaaham bhagam - 13)

This story is part of the എന്റെ വിവാഹം series

    വിവാഹത്തിനു മുൻപ് സ്വചനത്തിൽ പോലും കാണുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു സുഖ ജീവിതം. ഒന്നിനും യാതൊരു കുറവുമില്ല . വില പിടിച്ച വസ്ത്രങ്ങൾ.ആഭരണങ്ങൾ …ദൈനം ദിനാവശ്യങ്ങൾക്ക്ത്യാവശ്യമായ എല്ലാ വിധ സുഖ സൗകര്യങ്ങളും.

     

    എനിക്ക് ഡ്രൈവിംഗ്  പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പുതിയൊരു മാരുതികാറ്  വാങ്ങിത്തരാനും അദ്ദേഹം മടി കാണിച്ചില്ല . എനിക്കേറ്റവും പ്രിയപ്പെട്ട പച്ച നിറത്തിലുള്ള ഒരു കൊച്ചു സുന്ദരി  . അമ്മയേയും ചേച്ചിയേയും കൂടി കൂടെ താമസിക്കാൻ ഇങ്ങോട്ട് ക്ഷണിച്ചതാണ്.