ചില സംഭവങ്ങൾ ഭാഗം – 3 (chila sambavangal bhagam - 3)

This story is part of the ചില സംഭവങ്ങൾ series

    അവിടെ നിന്നും സുരേഷ് ആണു വണ്ടിയോടിക്കാൻ തുടങ്ങിയത്. ഒരു മണിക്കൂർ കഴിഞ്ഞ് ഞാൻ സ്റ്റിയറിംഗ് കൈപറ്റി ഏകദേശം ഒരു മണിക്കൂർ ഓടിക്കാണും. ചെറിയതായി ഉറക്കം വന്നു തുടങ്ങി. ദോൽപ്പൂർ എന്ന ചെറിയ ടൗണിൽ എത്തി ഒന്നു രണ്ടു കടകൾ തുറന്നിരിക്കുന്നതല്ലാതെ അവിടെങ്ങും ഒരു ടൗണിന്റേതായ പ്രതീതി ഒന്നും ഇല്ല. അവിടെ കണ്ട ഒരു ചെറിയ ചായ “ഗുണ്ടി’ യിൽ നിന്നും ഓരോ ചായ കൂടിച്ച് ഉറക്കച്ചടവു മാറ്റി യാത്ര തുടർന്നു. ചെമ്പൽ നദിയുടെ മുകളിലൂടെയുള്ള പാലവും കഴിഞ്ഞ് മൊറേന എന്ന ടൗൺ അടുക്കുകയാണു. നാഷണൽ ഹൈവേ ആണെങ്കിലും അതു പോലെ കിടക്കുന്നു. കുപ്രസിദ്ധമായ ചെമ്പൽ കൊള്ളക്കാരുടെ ഏരിയാ ആണിതെന്നോർത്ത് മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഇത്രയും വൈകിയപ്പോൾ അവിടെ തന്നെ ഒരു ഹോട്ടലിൽ മുറിയെടൂത്താൽ മതിയായിരുന്നു എന്നു തോന്നി. സുരേഷിന്റെ മൗനം കണ്ടിട്ട് അവന്റെ മനസ്സിലും ഇതു തന്നെ ആണു ചിന്ത എന്ന് ഞാൻ മനസിലാക്കി ഞാൻ ചോദിച്ചു. എന്താടോ ഒന്നും മിണ്ടാതിരിക്കുന്നത്. ഉറക്കമാണോ?

    ഹേയ്ക്ക്. അല്ല. നമ്മൾ നന്നയി വൈകിയിരിക്കുന്നു. സാരമില്ലെടോ. ടെൻഷനടിക്കതെ, അല്ല സത്യൻ. ഈ ഏരിയാ അത്ര ശരിയല്ല. താൻ വേണ്ടാത്തതൊന്നും ചിന്തിക്കെണ്ട. ഒരു പ്രശ്നനോം ഉണ്ടാകത്തില്ല.

    ഞാൻ ഗ്ലാസ്സിലൂടെ ജ്യോതിയെ ശ്രദ്ധിച്ചു. പാവം ഇതൊന്നും അറിയാതെ സീറ്റിൽ ചാരിക്കിടന്ന് ഉറക്കമാണു.