കല്യാണം – 1 (Kalyanam - 1)

പതിവില്ലാതെ അനിയത്തി വന്നു വാതലിൽ മുട്ടിയപ്പോഴാണ് വിഷ്ണു (ചന്തു) ഉറക്കം ഉണർന്നത്.

ഉറക്കത്തിൻ്റെ ആലസ്യത്തിൽ അവൻ ചെന്നു വാതിൽ തുറന്നപ്പോൾ മുന്നിൽ ചായ ഗ്ലാസ്സുമായി മായ (ചിന്നു) നിൽക്കുന്നു.

ചന്തു: എന്താടി പതിവില്ലാതെ നീ അതും ഇത്രയും നേരത്തെ? അമ്മ എവിടെ?

ചിന്നു: നേരത്തെയോ? എൻ്റെ ഏട്ടാ സമയം 9.45 ആയി. ഏട്ടനെ കൂട്ടികൊണ്ട് വരാനാണ് എന്നെ വിട്ടത്. ഏട്ടൻ പെട്ടന്നു റെഡി ആയി താഴോട്ടുവ. ഞാൻ പോണു.