അത്തർ മണക്കുന്ന മാദകരാത്രി (Athar Manakunna Madhaka Rathri)

ആ വെള്ളിയാഴ്ചയ്ക്ക് അൽപ്പം മൊഞ്ച് കൂടിയിരുന്നു. സൗദിയിൽ ജോലിയുള്ള ഇക്ക അജ്മീറിൻ്റെ കാശ് മുടങ്ങാതെ അനിയൻ അജ്‌മലിൻ്റെ അക്കൗണ്ടിലേക്ക് ഈ വെള്ളിയാഴ്ചയും എത്തിയിരിക്കുന്നു.

ജീവിക്കുന്നെങ്കിൽ സുൽത്താനെ പോലെ ജീവിക്കണം. കാശിനു കാശ്, കൂട്ടുക്കാർക്ക് കൂട്ടുകാർ, വണ്ടിക്ക് വണ്ടി, മൊഞ്ചിനു മൊഞ്ച്. ദാറുസലേം മൻസിൽ അബൂബക്കർ സാഹിബിൻ്റെ ഇളയ മകൻ എന്ന പേരും.

ഒരു 24 വയസുകാരന് പിഴക്കാൻ ഇതിനപ്പുറം ഒന്നും വേണ്ട. ജനിച്ചപ്പോഴേ സുഖസൗകര്യങ്ങൾ കണ്ടു വളർന്നവൻ എവിടെ പിഴക്കാൻ.

എല്ലാ സുഖങ്ങളും ദൈവം ഒരുത്തനു വാരിക്കോരി കൊടുക്കില്ല എന്ന മൊഴി അജ്‌മലിൻ്റെ കാര്യത്തിൽ മാത്രം ശരിയായില്ല. അജ്‌മലിനെ ആരു കണ്ടാലും നോക്കിനിന്നു പോകും.