എന്റെ വിവാഹം ഭാഗം – 9 (ente vivaaham bhagam - 9)

This story is part of the എന്റെ വിവാഹം series

    എന്തെല്ലാം ഉപകരണങ്ങൾ ? പലതിന്റേയും പേരും ഉപയോഗവും എന്താണെന്ന് പോലും അറിയുന്നില്ല. “കൊച്ചമേ ! താഴോട്ട് വിളിക്കുന്നു. “ ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന സ്ത്രീ വാതിൽക്കൽ വന്ന് പറഞ്ഞു. ഇവിടത്തെ വേലക്കാരിയായിരിക്കണം.

    ഹായ് എനിക്കിന്നു മുതൽ ഒരു പുതിയ പേർ ലഭിച്ചിരിക്കുന്നു . കൊച്ചമ്മ 1 അദ്ദേഹത്തിന്റെ കൂടെ വന്നവർ യാത്ര പറയുകയാണ്.
    ഔപചാരികമായ യാത്രാമൊഴികൾ ! ആശീർവാദങ്ങൾ | അനുമോദനങ്ങൾ 1 മറുപടി എന്താണ് പറയേണ്ടതെന്ന് പോലും അറിയുന്നില്ല. എങ്കിലും പുഞ്ചിരിച്ചു കൊണ്ട കൈ കുപ്പി നിന്നു.

    ഗംഭീരമായ ഒരു ചായ സൽക്കാരത്തിനു ശേഷം അമ്മാവന്നും വലിയമ്മയുമെല്ലാം തിരികെ പുറപ്പെടാൻ തയ്യാറായി