സെറീന… നിന്റെ കാലടികളില്‍

“ഒരു കിലോ ചിക്കന് എന്താ വില…?”

ഉച്ച നേരത്ത് ആളനക്കം ഇല്ലാത്ത  വീഥിയില്‍ കുറെ നേരം കണ്ണും നട്ടിരുന്നു ബോര്‍ അടിച്ചു തന്റെ ചിക്കന്‍ കടയില്‍ ഇരുന്നു ഒന്ന് കണ്ണ് അടച്ചതായിരുന്നു ഖാദര്‍.പുരോഗമനത്തിലേക്ക് കടക്കാന്‍ അറച്ചറച്ചു നില്‍ക്കുന്ന ഒരു ഗ്രാമത്തിലെ കല്ലിട്ട വഴി അവസാനിക്കുന്നിടത്ത് ആകെ മൂന്നു നാല് കടകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന് ഖാദറിന്റെ ചിക്കന്‍ കടയായിരുന്നു.. “ഖാദറിന്റെ ചിക്കന്‍ കട” എന്ന് തന്നെ ആയിരുന്നു ആ കടയുടെ പേരും.ആരും സാധാരണ വരാറില്ലാത്ത തന്റെ കടയിലേക്ക് വന്നു നില്‍ക്കുന്ന സ്ത്രീയെ ഖാദര്‍ തെല്ല് അമ്പരപ്പോടെ നോക്കി. സാധാരണയായി സൈക്കിളോ കാള വണ്ടികളോ മാത്രം കടന്നു പോകാറുള്ള ഒരു റോഡില്‍ ഇതാ മഞ്ഞ നിറത്തിലുള്ള നാനോ കാറില്‍ ഒരു പെണ്ണ്…

“ഒരു കിലോ ചിക്കന് എന്താ വില…?”

സെറീന തെല്ല് ദേഷ്യത്തോടെ ചോദ്യം ആവര്‍ത്തിച്ചു.

Leave a Comment