ഓൺലൈൻ ഫ്രണ്ട് (online friend)

ഫെബി ഒരു കമ്പ്യട്ടർ വിദ്യാർത്ഥിനിയാണ്.അവൾക്ക് വീട്ടിൽത്തന്നെ കമ്പ്യൂട്ടറും ഇൻറർനെറ്റുമൊക്കെയുണ്ട്. ഫേസ് ബുക്കിൽ ചാറ്റ് ചെയ്യുകയാണ് അവളുടെ പ്രധാന ഹോബി. അങ്ങനെ അവൾ ഒരുപാട് ഫ്രണ്ട്സിനെ സമ്പാദിക്കുകയും ചെയ്തു.

ഫെബിയുമായി സ്ഥിരമായി ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്യാറുള്ള ഫ്രണ്ടാണ് ഷെല്ലി. ബാംഗ്ലൂരിലാണ് ജോലിചെയ്യുന്നതെങ്കിലും അവന്റെ സ്വദേശം, ഫെബിയുടെ സ്ഥലമായ തിരുവല്ലയിൽത്തന്നെയായിരുന്നു. അവർ തമ്മിൽ ഒരു മറയുമില്ലാതെ സംസാരിക്കും. എന്തുകാര്യമാണെങ്കിലും അവൾ ഷെല്ലിയുമായി പങ്കുവയ്ക്കക്കും.ബാംഗ്ലൂരിലുള്ള ഷെല്ലിയും, തിരുവല്ലായിലുള്ള ഫെബിയും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

ഒരുദിവസം അവൾക്ക് ഒരു സർപ്രൈസ് നൽകിക്കൊണ്ട് ഷെല്ലി നാട്ടിലേയ്ക്കു വരുന്ന വിവരം പറഞ്ഞു.അവൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. എന്നാൽ ഫെബിയോട് അവന്റെ വീട്ടിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷെല്ലിയെ ഒട്ടു പിണക്കാനും വയ്യ.അങ്ങോട്ട് ഒറ്റയ്ക്കക്കു പോകാനുള്ള സൈര്യവും വരുന്നില്ല.അവൾ ആകെ ധർമ്മസങ്കടത്തിലായി.

കോട്ടയത്ത് കൂട്ടുകാരിയുടെ വീട്ടിലേയ്ക്കക്കുന്നുപറഞ്ഞ് അവൾ വീട്ടിൽ നിന്ന് ഇറങ്ങി . പറഞ്ഞിരുന്നതുപോലെ ഷെല്ലി അവളെയും കാത്ത് ബസ്റ്റാൻറിൽത്തന്നെയുണ്ടായിരുന്നു. ഫോട്ടോയിൽ കണ്ട പരിചയമുണ്ടായിരുന്നത്കൊണ്ട് മനസ്സിലാക്കാൻ ഫെബിയ്ക്ക്
ബുദ്ധിമുട്ടുണ്ടായില്ല. ഷെല്ലിയുടെ ബൈക്കിൽ അവർ രണ്ടുപേരുംകൂടി അവന്റെ വീട്ടിലേക്കു തിരിച്ചു.